Your Image Description Your Image Description

രോഗം വന്നതിനുശേഷം ചികിത്സ തേടുന്നതിനേക്കാൾ നല്ലത് അസുഖങ്ങളില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണെന്ന് ദലീമ എംഎൽഎ പറഞ്ഞു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അരൂർ ശ്രീ കുമാരവിലാസം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനത്ത്  അസുഖങ്ങൾ പിടിപെടാതിരിക്കാനുള്ള ബോധവത്ക്കരണ പരിപാടികൾക്ക് മുൻഗണന നൽകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

‘ഡെങ്കിപ്പനി പ്രതിരോധിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിന സന്ദേശം. ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷയായി. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി നിർവഹിച്ചു.  ബോധവത്ക്കരണ പ്രദർശനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ജീവൻ ഉദ്ഘാടനം ചെയ്തു. ബോധ്യം വാട്സാപ്പ് ചാനൽ പ്രചാരണ ഉദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ ഇ ഇഷാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബി കെ ഉദയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ പി ബിനുക്കുട്ടൻ, ജില്ല എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജി രജനി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. എസ് ജോയ്, അരൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന ബോധവത്ക്കരണ റാലി അരൂർ എസ്‌ഐ എസ് ഗീതുമോൾ ഫ്ലാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *