Your Image Description Your Image Description

രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും പിന്തുണയുമായി ഇന്ത്യൻ സൂപ്പർതാരം യുവരാജ് സിങ് രംഗത്ത്. താരങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിലാണ് യുവരാജ് സിങ് പ്രതികരിച്ചത്. വിരാട്, രോഹിത് എന്നിവരുടെ നേട്ടങ്ങൾ ആളുകൾ പെട്ടെന്ന് മറക്കുന്നുവെന്നും അവരെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ലെന്നും യുവരാജ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം ഉയർത്തിയവരാണ് വിരാടും രോഹിത്തും, രാജ്യത്തെ ഒന്നിലധികം തവണ ലോക കിരീടത്തിലേക്ക് നയിച്ചവർ, പ്രതിസന്ധി സമയങ്ങളിൽ രക്ഷകരായവർ, അവരെ അവർ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ തള്ളിക്കളയുകയല്ല, കൂടെ നിർത്തുകയാണ് വേണ്ടതെന്ന് യുവരാജ് കൂട്ടിച്ചേർത്തു. പരിശീലകനായി ഗൗതം ഗംഭീറും സെലക്ടറായി അജിത് അഗാർക്കറും സീനിയർ താരങ്ങളായി രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത്‌ ബുംമ്ര തുടങ്ങിയവരുമാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ തീരുമാനമെടുക്കേണ്ടവർ. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി എന്താണെന്ന് ഇവർ തീരുമാനിക്കണം.അവരെ വിമർശിക്കുക എന്നുള്ളത് എന്‍റെ ജോലിയല്ല, ഞാൻ അന്നും ഇന്നും ക്രിക്കറ്റിന് മുന്നിൽ ഒരു വിദ്യാർത്ഥി മാത്രമാണ്, അവരെല്ലാം എന്നെക്കാൾ ക്രിക്കറ്റ് കളിച്ചവരാണ്. മാധ്യമങ്ങളാണ് അവരെ വിമർശിക്കുന്നത്. എനിക്ക് അവർ സഹോദരങ്ങളാണ്, കുടുംബമാണ്, അതാണ് വ്യത്യാസം,’ യുവരാജ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *