Your Image Description Your Image Description

തീയറ്ററുകളിൽ വൻ ഹിറ്റായി ഓടിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം ‘പണി’ യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സോണി ലൈവിലൂടെയാണ് ഒടിടിയില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ജനുവരി 16നാണ് ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുക.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ജോജു ജോര്‍ജ് തന്നെയാണ്.

ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത് അഭിനയയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളാായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏകദേശം 36 കോടിയിലധികം ചിത്രം നേടിയിരുന്നു. വേണു ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *