Your Image Description Your Image Description

റിയാദ്: റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ ലൈനുകള്‍ക്ക് ശേഷം ഓറഞ്ച് ലൈനിലും ഞായറാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി.നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡില്‍ നിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അല്‍ആന്‍ വരെ 41.1 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഓറഞ്ച് ട്രാക്കാണ് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്.

രാവിലെ ആറിന് ആദ്യ ഓറഞ്ച് ട്രെയിന്‍ ചലിച്ചു തുടങ്ങി. ഏറ്റവും കിഴക്കുഭാഗത്ത് കൂടെ പോകുന്ന സെക്കന്‍ഡ് ഈസ്റ്റേണ്‍ റിങ് റോഡുമായി ചേരുന്ന ഈ മെട്രോ ട്രാക്കില്‍ ആകെ 22 സ്റ്റേഷനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പണിപൂര്‍ത്തിയായി പ്രവര്‍ത്തനക്ഷമമായത് അഞ്ച് സ്റ്റേഷനുകള്‍ മാത്രമാണ്. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂണ്‍ അല്‍ റഷീദ്, നസീം എന്ന് സ്റ്റേഷനുകളാണ് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. ഈ അഞ്ച് സ്റ്റേഷനുകളില്‍ മാത്രമേ നിലവില്‍ ട്രെയിന് സ്റ്റോപ്പുള്ളൂ. ബാക്കി 17 സ്റ്റേഷനുകള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും. ഈ ലൈനിലെ ഏറ്റവും വലിയ സ്റ്റേഷന്‍ ബത്ഹയോട് ചേര്‍ന്നുള്ള ദീരയിലെ ‘ഖസറുല്‍ ഹുകൂം’ സ്റ്റേഷനാണ്. പണി പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *