Your Image Description Your Image Description

ദു​ബൈ:​ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ ക​രു​ത്ത്​ വി​ല​യി​രു​ത്തി ത​യാ​റാ​ക്കു​ന്ന ‘പ​വ​ർ സി​റ്റി സൂ​ചി​ക’​യി​ൽ ഒന്നാമതെത്തി ദു​ബൈ. 2024ലെ ​ഗ്ലോ​ബ​ൽ പ​വ​ർ സി​റ്റി ഇ​ൻ​ഡ​ക്‌​സി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​ഗോ​ള​ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​വു​മാ​ണ്​ ദു​ബൈ ക​ര​സ്ഥ​മാ​ക്കി​യ​ത്.തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ന​ഗ​രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ജ​പ്പാ​നി​ലെ മോ​റി മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ർ​ബ​ൻ സ്ട്രാ​റ്റ​ജീ​സ് പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ ന​ഗ​ര​മാ​യും ദു​ബൈ മാ​റി. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ​ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂ​മാ​ണ്​ എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി നേ​ട്ടം പു​റ​ത്തു​വി​ട്ട​ത്.ല​ണ്ട​ൻ, ന്യൂയോർക്ക്, ടോക്കിയോ, പാ​രി​സ്, സിം​ഗ​പ്പൂ​ർ, സിയോൾ, ആം​സ്റ്റ​ർ​ഡാം, ബ​ർ​ലി​ൻ, മ​ഡ്രി​ഡ് എ​ന്നി​വ​യാ​ണ് 2024ലെ ​ഗ്ലോ​ബ​ൽ പ​വ​ർ സി​റ്റി സൂ​ചി​ക​യി​ലെ മറ്റ് മി​ക​ച്ച ന​ഗ​ര​ങ്ങ​ൾ.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ​യും മൂ​ല​ധ​ന​ത്തെ​യും സം​രം​ഭ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ ശ​ക്തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ല​യി​രു​ത്തി​യാ​ണ്​ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. സാ​മ്പ​ത്തി​കം, ഗ​വേ​ഷ​ണവും വികസനവും, സാം​സ്‌​കാ​രി​ക ഇ​ട​പെ​ട​ൽ, ജീ​വി​ത​ക്ഷ​മ​ത, പ​രി​സ്ഥി​തി, പ്ര​വേ​ശ​ന​ക്ഷ​മ​ത എന്നീ ആറ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇത് ക​ണ​ക്കാ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *