Your Image Description Your Image Description

പുകവലി ആരോ​ഗ്യത്തിന് ഹാനികരം…. ഇത് എല്ലാവർക്കുമറിയാം. എന്നിട്ടും പുകവലി ഉപേക്ഷിക്കാൻ മടിയുള്ളവരുമുണ്ട്. പുകവലി ഉപേക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവരുമുണ്ട്. എന്നാൽ ചില കാരണങ്ങളാൽ അത് സാധിക്കാറില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരമായാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ എത്തിയിരിക്കുന്നത്. ഒരു സ്‌മാർട്ട്‌വാച്ച് ധരിച്ച് പുകവലിയിൽ നിന്ന് രക്ഷ നേടാനുള്ള സംവിധാനമാണ് ഗവേഷകർ ഒരുക്കിയിരിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനമാകുന്ന സ്‌മാർട്ട്‌വാച്ച് ആപ്ലിക്കേഷനെക്കുറിച്ചാണ് ​ഗവേഷകരുടെ പഠനത്തിൽ പറയുന്നത്.

ജെഎംഐആർ ഫോർമേറ്റീവ് റിസർച്ചാണ് ഈ പ്രബന്ധത്തിലാണ് ഈ സ്മാർട്ട് വാച്ചിനെക്കുറിച്ചും അതിൻ്റെ ഉപയോ​ഗത്തെക്കുറിച്ചും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കുന്നയാളുകൾക്ക് അതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ആവശ്യമായ തത്സമയ സൂചനകളും വിവരങ്ങളും സ്‌മാർട്ട്‌വാച്ചിൽ നൽകുന്ന വിധമാണ് ഇതിലെ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു മോഷൻ സെൻസർ സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചാണ് ഇതിൽ പ്രവർത്തനം നടക്കുന്നത്.

പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിയുകയും അയാൾ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്‌മാർട്ട്‌വാച്ച് ചെയ്യുന്നത്. ഓരോ തവണ സ്‌മാർട്ട്‌വാച്ച് ഇക്കാര്യങ്ങൾ കണ്ടെത്തുമ്പോഴും നമ്മുടെ കൈയ്യിലെ സ്‌മാർട്ട്‌വാച്ച് സ്ക്രീനിൽ അലർട്ട് സന്ദേശം വരുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യുന്നു. 18 പേരിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇതിൻ്റെ പ്രവർത്തനം വിലയിരുത്തിയത്. ദിവസവും പുകവലിക്കാറുള്ള, പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളിലാണ് ഇത് പരീക്ഷിച്ചത്.

രണ്ടാഴ്‌ചക്കാലം എല്ലാ ദിവസവും സ്മാർട്ട്‌വാച്ച് കയ്യിൽ ധരിച്ചവരാണ് പഠനത്തിന് വിധേയമായത്. സ്‌മാർട്ട്‌വാച്ചിലെ മോഷൻ സെൻസറുകൾ വഴിയാണ് പുകവലിക്കുന്നവരുടെ കൈയുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്. സ്റ്റോപ്പ് വാച്ച് സിസ്റ്റത്തിലെ പ്രവർത്തനം വിശകലനം ചെയ്യുന്നതിനായി ആക്സിലറോമീറ്ററും ഗൈറോസ്കോപ്പുമാണ് ഉപയോഗിക്കുന്നത്. പഠനത്തിൽ പങ്കെടുത്തവർ പുകവലിക്കാനായി ശ്രമിക്കുമ്പോൾ തത്സമയ മുന്നറിയിപ്പ് അവരുടെ സ്മാർട്ട് വാച്ചിൽ സന്ദേശങ്ങളായി ലഭിച്ചിട്ടുണ്ട്.

ഗവേഷകരുടെ ചോദ്യങ്ങൾക്ക് പഠനത്തിൽ പങ്കെടുത്തവർ നൽകിയ മറുപടികൾ ആരോഗ്യമേഖലയ്ക്ക് ​ഗുണപ്രദമാകുമെന്നും പഠനത്തിൽ പറയുന്നു. ദിവസവും കയ്യിൽ ധരിക്കാമെന്നതിനാലാണ് ഈ സോഫ്റ്റ്‌വെയർ സംവിധാനം സ്‌മാർട്ട്‌വാച്ചിൽ പരീക്ഷിക്കാൻ കാരണമായത്. സ്‌മാർട്ട്‌ഫോണുകൾ എപ്പോഴും കയ്യിൽ കരുതുന്നില്ല എന്നതിനാലാണ് ഫോണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്താതിരിക്കാൻ കാരണം. എന്നാൽ പങ്കെടുത്തവരിൽ ചിലർ സ്മാർട്ട് വാച്ചിൻ്റെ ബാറ്ററി ലൈഫും ബൾക്കിനസും ഉപകരണ അനുഭവവുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളായി ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *