Your Image Description Your Image Description

കുവൈത്തിൽ നടന്ന 26ആമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബാൾ ടീമിന് രാജകീയ സ്വീകരണം നൽകി ബഹ്റൈൻ.

കുവൈത്തിൽനിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലേക്കായിരുന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണം ഒരുക്കിയത്.

റോഡിന്റെ ഇരുവശങ്ങളിലും താരങ്ങളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ഒത്തുകൂടിയത്. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയും ഫുട്ബാൾ താരങ്ങളെ അഭിനന്ദിക്കാൻ നാഷണൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *