Your Image Description Your Image Description

കൊച്ചി : പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത. അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചു.

ബിഷപ്പിന്റെ പ്രതികരണം…..

ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസില്ല. ആന കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായം.കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കും.

അതെ സമയം, ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ 14 ദിവസത്തേക്ക് പിവി അൻവറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *