Your Image Description Your Image Description

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. അറസ്റ്റ് ചെയ്‌ത അ​ൻ​വ​റി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ അ​ൻ​വ​ർ ഒ​ന്നാം പ്ര​തി​യാ​ണ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ അ​ട​ക്കം ചു​മ​ത്തി​യ കേ​സി​ൽ അ​ൻ​വ​ർ അ​ട​ക്കം 11 പ്ര​തി​ക​ളാ​ണു​ള്ള​ത്. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

ആ​ദി​വാ​സി യു​വാ​വി​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് വ​നം​വ​കു​പ്പ് ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *