Your Image Description Your Image Description

പട്‌ന: പുരാതന ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ബീഹാറിൽ കണ്ടെത്തി. പാറ്റ്നയിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്താണ് 500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഭക്തര്‍ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വിഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രത്തില്‍ ആരാധന തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രത്യേക ലോഹ വസ്തുക്കള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ഭിത്തിയില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ടെന്നും ഭക്തര്‍ പറയുന്നു. പൂജാവസ്തുക്കളുമായി അനേകരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഈ സ്ഥലം ഒരിക്കല്‍ ഒരു മഠവുമായി ബന്ധിപ്പിച്ച ഭൂമിയാണെന്ന് കരുതുന്നു. നാട്ടുകാര്‍ തന്നെയാണ് പ്രാരംഭ ഖനനം നടത്തിയത്. നിലവില്‍ ക്ഷേത്രത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിലേതാണെന്ന് കരുതുന്നതായും ആര്‍ക്കിയോളജിക്കല്‍ വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *