Your Image Description Your Image Description
Your Image Alt Text

150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലോകത്തിലെ അതിവേഗം വളരുന്ന ഏവിയേഷൻ മാർക്കറ്റിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് ബോയിങ്ങുമായി കരാറിലെത്താനുള്ള ചർച്ചകൾ ആകാശ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. വിങ്സ് ഇന്ത്യയെന്ന പേരിൽ ജനുവരിൽ 18 മുതൽ 21 വരെ നടക്കുന്ന രാജ്യത്തെ സിവിൽ ഏവിയേഷൻ പരിപാടിയിൽ വെച്ച് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന. അതേസമയം, ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആകാശ എയർ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *