Your Image Description Your Image Description
Your Image Alt Text

 

ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഈ സീസണിൽ മാത്രം 10-ാം തവണയാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്കവാദിന് ടോസ്് നഷ്ടമാകുന്നത്. മാറ്റമൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ചെന്നൈ ഒരു മാറ്റം വരുത്തി. മുസ്തഫിസുർ റഹ്മാന് പകരം മിച്ചൽ സാന്റ്‌നർ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.

ചെന്നൈ സൂപ്പർ കിംഗ്സ്: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (ക്യാപ്റ്റൻ), മിച്ചൽ സാന്റ്നർ, ഷാർദുൽ താക്കൂർ, റിച്ചാർഡ് ഗ്ലീസൺ, തുഷാർ ദേശ്പാണ്ഡെ.

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയർ‌സ്റ്റോ, റിലീ റോസോ, ശശാങ്ക് സിംഗ്, സാം കറാൻ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), അശുതോഷ് ശർമ്മ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *