Your Image Description Your Image Description

കൊച്ചി : ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ്. കോടതിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റേതാണ് ഉത്തരവ്.

മാർച്ച്‌ 28 ന് കോടതിൽ ഹാജരാകാൻ ആണ് ഉത്തരവ് നൽകിയിരിക്കുന്നത്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻറെ ആരോപണം.

ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. തന്നെ മനപൂർവം വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *