Your Image Description Your Image Description

തിരുവനന്തപുരം: കാൽനടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. മടവൂർ തോളൂരിലാണ് അപകടം നടന്നത്. മാതാവ് തൽക്ഷണം മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. മകൾ അൽഫിയ (17) ഗുരുതരാവസ്ഥയിൽ.

രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അൽഫിയയുടെയും മുകളിലേക്ക് അമിത വേഗതയിൽ വന്ന കാർ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അൽഫിയയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ട: മിലിട്ടറി ഉദ്യോഗസ്ഥനായ സാബു (65) ആണ് വാഹനം ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *