Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഉത്തരാഖണ്ഡിലെ പന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശീയമായി നിര്‍മ്മിച്ച ഈ സീറോ എമിഷന്‍ ബസുകളില്‍ ഏറ്റവും പുതിയ ഫീച്ചറുകളും അത്യാധുനിക ബാറ്ററി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് (ടിഎസ്സിഎംഎസ്എല്‍) ടാറ്റ അള്‍ട്രാ 9എം ഇലക്ട്രിക് ബസുകളുടെ ആധുനിക വാഹനവ്യൂഹത്തിലൂടെയാണ് തൊഴിലാളികളുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഇ-ബസ് സേവനം 5,000-ത്തിലധികം ആളുകള്‍ക്ക് ഗതാഗതം ഒരുക്കിക്കൊണ്ട് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പ്രതിവര്‍ഷം 1,100 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈസ് എമിഷന്‍ കുറയ്ക്കുകയും ചെയ്യും. 16 മെഗാവാട്ട് സോളാര്‍ എനര്‍ജി പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഈ ഇ-ബസ് ഫ്ളീറ്റ് ചാര്‍ജ്ജ് ചെയ്യും. ഇത് മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ഹരിത ഊര്‍ജ്ജത്തില്‍ ആക്കി മാറ്റും.

2045ഓടെ നെറ്റ് സീറോ ഗ്രീന്‍ ഹൗസ് ഗ്യാസ് (ജി.എച്ച്.ജി) നേടിയെടുക്കാനുള്ള ടാറ്റാ മോട്ടോര്‍സിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ജീവനക്കാരുടെ യാത്രയ്ക്കായി ഇലക്ട്രിക് ബസുകള്‍ സജ്ജീകരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായ വിശാല്‍ ബാദ്ഷാ പറഞ്ഞു. ഉറവിടം മുതല്‍ നിര്‍മാണം വരെയും എന്‍ജിനിയറിങ്ങ് മുതല്‍ പ്രവര്‍ത്തനം വരെയും സുസ്ഥിരത സമന്വയിപ്പിച്ചുകൊണ്ട് ഞങ്ങളുടെ എല്ലാ നിര്‍മാണ സൗകര്യങ്ങളും അവയുടെ മുഴുവന്‍ ശൃംഖലയും ഹരിതമാക്കി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പ്ലാന്റ് ഇതിനകം തന്നെ സീറോ വേസ്റ്റ് ടു ലാന്‍ഡ്ഫില്‍ സൗകര്യത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ സിഐഐ – ജിബിസിയുടെ വാട്ടര്‍ പോസിറ്റീവ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുള്‍-ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ അള്‍ട്രാ ഇ.വി 9എം ഇലക്ട്രിക് ബസ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റങ്ങളും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ ഇലക്ട്രിക് മാസ് മൊബിലിറ്റി സെഗ്മെന്റില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശ്രദ്ധേയമായ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വിന്യാസം, കമ്പനി ഇതിനകം 10 നഗരങ്ങളിലായി 3,100 ഇലക്ട്രിക് ബസുകള്‍ വിന്യസിച്ചിട്ടുണ്ട്. ഈ ബസുകള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് മാസ് മൊബിലിറ്റി സൊല്യൂഷനുകളുടെ വിശ്വാസ്യതയും കാര്യക്ഷമതയും പ്രകടമാക്കിക്കൊണ്ട് 95 ശതമാനത്തിലധികം പ്രവര്‍ത്തനസമയത്തോടെ 24 കോടി കിലോമീറ്ററിലധികം സഞ്ചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *