Your Image Description Your Image Description

പെരുന്ന: ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട് ഊരു​ന്ന​തി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണ്.

സു​കു​മാ​ര​ൻ നായരുടെ വിമർശനം……….

ആചാരങ്ങളില്‍ കൈകടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ല.കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്ന് പോ​കു​ന്ന ആ​ചാ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് എ​ന്തി​നു പ​റ​യു​ന്നു. ശ​ബ​രി​മ​ല​യി​ൽ ഷ​ർ​ട്ട് ധ​രി​ച്ചു​കൊ​ണ്ടാ​ണ് ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഓ​രോ ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ഓ​രോ വി​ശ്വാ​സ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​യ്ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​.

ഉടുപ്പിട്ട് കയറാന്‍ തീരുമാനമെടുത്ത ക്ഷേത്രത്തില്‍ അത് അംഗീകരിക്കാതിരിക്കരുത്. ഉടുപ്പിട്ടോണ്ട് തന്നെ ആ ക്ഷേത്രത്തില്‍ പോകണം. ഇത് ഒരു പ്രത്യേക മതവിഭാഗത്തിനോ സര്‍ക്കാരിനോ തിരുത്താവുന്ന ആശയമല്ല. ഹിന്ദുവിന് മാത്രം ഒന്നും പറ്റില്ല എന്ന പിടിവാശി അനുവദിക്കാന്‍ പാടില്ല.

അതെ സമയം, കോ​ണ്‍​ഗ്ര​സ് എ​ന്ന മു​ദ്ര​യി​ല​ല്ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഉ​ദ്ഘാ​ട​ക​നാ​യി ക്ഷ​ണി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ച്ച് നാ​യ​ന്‍​മാ​ര്‍​ക്ക് നേ​ട്ടം ഉ​ണ്ടാ​ക്കാ​ന​ല്ല. ക​ളി​ച്ചു​ന​ട​ന്ന കാ​ലം മു​ത​ല്‍ ഈ ​മ​ണ്ണി​ന്‍റെ സ​ന്ത​തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്‍​എ​സ്എ​സി​ന്‍റെ സ​ന്ത​തി​യാ​ണ് ര​മേ​ശ് എ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *