Your Image Description Your Image Description

ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിന് വേണ്ടിയാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സമസ്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ബിൽ വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു.

അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹര്‍ജി നൽകും. നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഹാരിസ് ബിരാൻ മുഖേനയാണ് ഹർജി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *