Your Image Description Your Image Description

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി സ്കൂളുകൾ.മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ സ്പ്രിങ് ബ്രേക്കിനു ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്കു കടക്കും.

എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ ജൂണിൽ വാർഷിക പരീക്ഷ നടത്തി സെപ്റ്റംബറിലായിരിക്കും പുതിയ അധ്യയനത്തിലേക്കു കടക്കുക. ഗൾഫിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് നാട്ടിൽനിന്നും വ്യത്യസ്തമായി ഏപ്രിലിൽ തന്നെ പുതിയ അധ്യയനം ആരംഭിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *