Your Image Description Your Image Description

തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്.ഗുരുതരപരിക്കുകളോടെ മാതാവിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തോടു ചേർന്ന് മേടയിൽ വീട്ടിൽ താമസിക്കുന്ന ഖാദറിന്റെ മകൻ മുസമ്മിലാണ് (23) പണം നൽകാത്തതിന്റെ പേരിൽ അമ്മ സാജിതയെ (40) കറിക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.

ആക്രമണത്തിൽ സാജിതയുടെ തലയ്ക്കും മുഖത്തും ഇടതു കൈയ്ക്കും പരിക്കേറ്രു.വെട്ടേറ്റു നിലവിളച്ചുകൊണ്ട് പുറത്തേയ്ക്കോടിയ സാജിതയെ കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും സാജിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

മുസമ്മിൽ പണം ചോദിച്ചെങ്കിലും ലഹരിക്കടിമയായ മകന് സാജിത പണം നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ കറിക്കത്തി കൊണ്ട് സാജിതയെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *