Your Image Description Your Image Description

ലുധിയാന: ദിൽ-ലുമിനാറ്റി സംഗീതപരിപാടിക്ക് പിന്നാലെ വെട്ടിലായി പ്രശസ്ത ഗായകൻദിൽജിത്ത് ദോസാഞ്ജ്. മദ്യപാനത്തെ പ്രകീർത്തിക്കുന്ന വരികളടങ്ങിയ ഗാനമാലപിച്ചു എന്നതാണ് ദിൽജിത്തിനെതിരായ പരാതി.

ദിൽജിത്ത് ആലപിച്ച ഗാനങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചണ്ഡീ ഗഢിൽനിന്നുള്ള അസി.പ്രൊഫസറായ പണ്ഡിറ്റ് റാവു ധരേനാവർ പരാതി നൽകിയിരിക്കുകയാണ്. ഇത്തരം ഗാനങ്ങൾ ആലപിക്കുന്നതിന് ഗായകന് വിലക്കുണ്ടായിരുന്നെന്നും എന്നാൽ അതിനെ വകവയെക്കാതെ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ദിൽജിത്ത് പാടിയതെന്നും അദ്ദേഹത്തിന്റെ്റെ പരാതിയിലുണ്ട്. ഇതുപോലുള്ള ഗാനങ്ങൾ ചെറുപ്പക്കാരിൽ വലിയരീതിയിലുള്ള സ്വാധീനംചെലുത്തുമെന്നും ധരേനോവറുടെ പരാതിയിലുണ്ടെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്‌തു.

ദിൽ-ലുമിനാറ്റി സംഗീതപരിപാടിയിൽ മദ്യത്തെയും മദ്യപാനത്തെയും പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള ഗാനങ്ങൾ ഉൾപ്പെടുത്തരുതെന്ന് ദിൽജിത്ത് ദോസാഞ്ജിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇതേ സംഗീത യാത്രാ പരിപാടി തുടങ്ങുന്ന അവസരത്തിൽ അദ്ദേഹം ഇതുപോലുള്ള പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു. ദിൽ-ലുമിനാറ്റിയുമായി ഹൈദരാബാദിലെത്തിയപ്പോൾ മദ്യവും മയക്കുമരുന്നു കുറ്റകൃത്യങ്ങളും പ്രോൽസാഹിപ്പിക്കുന്ന ഗാനങ്ങൾ പാടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെലങ്കാന സർക്കാർ ഗായകന് നോട്ടീസ് അയച്ചിരുന്നു. ബജ്റംഗദൾ പ്രതിഷേധത്തെത്തുടർന്ന് ഇൻഡോറിലെ ചടങ്ങിനിടെ മദ്യമോ ഇറച്ചിയോ വിതരണം ചെയ്തിരുന്നില്ല.

ഇതിനുശേഷം അഹമ്മദാബാദിൽനടന്ന ഷോയ്ക്കിടെ സർക്കാർ നീക്കങ്ങൾക്കെതിരെ ദിൽജിത്ത് രൂക്ഷമായി സംസാരിച്ചിരുന്നു. മദ്യവില്പന സർക്കാരുകൾ നിർത്തിയാൽ മദ്യം ഉള്ളടക്കത്തിൽ വരുന്ന പാട്ടുകൾ പാടുന്നത് താൻ നിർത്തുമെന്നായിരുന്നു അന്ന് ദിൽജിത്ത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *