Your Image Description Your Image Description

ഷാ​ർ​ജ: പ്രവാസികൾക്ക് ആശ്വാസമായി കേ​ര​ള​ത്തി​ൽ ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മുന്നിൽ കണ്ടാണ് നിരക്ക് കുറിച്ചിരിക്കുന്നത്.

ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്​ നി​ന്ന് 555 ദി​ർ​ഹ​മി​നും കൊ​ച്ചി​യി​ൽ​ നി​ന്ന് 825 ദി​ർ​ഹ​മി​നും ക​ണ്ണൂ​രി​ൽ ​നി​ന്ന് 600 ദി​ർ​ഹ​മി​നും, തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന് 1100 ദി​ർ​ഹ​മി​നും നി​ല​വി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ പലരും ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കി​യാ​ണ് ടി​ക്ക​റ്റ് എടുത്തത്. യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു ശേ​ഷം തു​റ​ക്കു​ന്ന​ത് ജ​നു​വ​രി ആ​റി​നാ​ണ്. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഇ​തു​പോ​ലെ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത് ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ പെ​ട്ടെ​ന്ന് കു​റ​ച്ച​ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *