Your Image Description Your Image Description

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്. വള്ളിക്കോട് ഞക്കുനിലം തലയിറ പടിപ്പുരപാട്ട് വീട്ടിൽ രാജേഷി(49) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആറ് വർഷം കഠിനതടവും 11000 രൂപ പിഴയും നൽകി ശിക്ഷിച്ചത്.

2023 ജൂലായ് 29നാണ് കേസിനാസ്പദമായ സംഭവം . സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. അന്നത്തെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സജു എബ്രഹാമാണ് അന്വേഷണം നടത്തിയത്. . പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *