എറണാകുളം: കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ മാത്രം. 25 പോലീസുകാർ മതിയെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.ഇതിനായി സംഘാടകർ പണവും അടച്ചിരുന്നു. 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുമെന്ന് സംഘാടകർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
അതേസമയം ഉമാ തോമസിന് അപകടം ഉണ്ടാക്കിയ സ്റ്റേജില്‍ നടക്കാന്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലം. രണ്ടാം തട്ടിലെ സ്റ്റേജില്‍ കസേരകള്‍ നിരത്തി ഇട്ടതോടെയാണ് സ്ഥലം ഇല്ലാതായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്റ്റേജിന്റെ സ്ഥലം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടത്.
സ്റ്റേജിന് താഴെ ഇരുമ്പു തൂണുകള്‍ ഉറപ്പിച്ചിരുന്നത് കൂട്ടിയിട്ട കല്ലുകള്‍ വച്ചായിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ ഭാരം കാരണം സ്റ്റേജ് മറിയാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. പരിശോധനയില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യാ ശ്രമത്തിന് കേസെടുത്തത്.