Your Image Description Your Image Description

തിരുവനന്തപുരം : ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു മടങ്ങുന്ന വേളയിൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടു.മാധ്യമപ്രവര്‍ത്തകരോട് മലയാളത്തിലാണ് അദ്ദേഹം സംസാരിച്ചത്.

ഗവര്‍ണരുടെ വാക്കുകൾ………..

ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു.

ഔദ്യോഗിക യാത്ര അയപ്പ് ഇല്ലാത്തത് ദുഃഖാചരണമായതിനാണ്. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. കേരള സര്‍ക്കാരിനും ആശംസകള്‍ നേരുന്നു. തന്റെ പ്രവര്‍ത്തന രീതി മറ്റൊരാളുമയി താരതമ്യപ്പെടുത്തേണ്ടതില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ സൗഹൃദ സന്ദര്‍ശനം നടത്താത്തതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *