Your Image Description Your Image Description

ന്യൂയോർക്: പുതുവത്സര ദിനത്തിൽ ലോക ജനസംഖ്യ 8.09 ബില്യണിലെത്തും. അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024 ൽ ലോക ജനസംഖ്യയിൽ 71 ദശലക്ഷത്തിലധികം ആളുകളുടെ വർദ്ധനവാണ് ഉണ്ടായത്. 2025 ജനുവരി 1 ന് ലോക ജനസംഖ്യ 8.09 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷ. 2024-ൽ, 1.41 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ തന്നെയാണ് ഏറ്റവും മുന്നിൽ. അമേരിക്കൻ സെൻസസ് ബ്യൂറോ പറയുന്നതനുസരിച്ച് “2025 ജനുവരി 1 ന് പ്രവചിക്കപ്പെട്ട ലോക ജനസംഖ്യ 8,092,034,511 ആണ്.

എന്നാൽ 2024 ലെ പുതുവത്സര ദിനത്തേക്കാൾ 71,178,087 (0.89 ശതമാനം) വർധനയാണ് ഉണ്ടായിരിക്കുന്നത്. 2025 ജനുവരി മാസത്തിൽ ലോകമെമ്പാടും ഓരോ സെക്കൻഡിലും ഏകദേശം 4.2 ജനനങ്ങളും 2.0 മരണങ്ങളും പ്രതീക്ഷിക്കുന്നുവെന്നും ബ്യൂറോയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2024 ജൂലൈയിലെ കണക്കനുസരിച്ച്, 1,409,128,296 ഓളം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 1,407,929,929 ഓളം ജനസംഖ്യയാണ് ചൈനയുടെ കരുത്ത്. 2020-കളിൽ, അമേരിക്കൻ ജനസംഖ്യയിൽ ഏകദേശം 9.7 ദശലക്ഷം ആളുകൾ വർധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *