Your Image Description Your Image Description

കൊ​ല്ലം: ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ല്ലം നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തിയാണ് ഇ​ട്ടി​വ വെ​ളി​ന്തു​റ മ​ഞ്ജു​വി​ലാ​സ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​ട്ടി​വ തു​ട​യ​ന്നൂ​ര്‍ കു​തി​ര​പ്പാ​ലം പൊ​ന്നം​കോ​ട്ടു വീ​ട്ടി​ല്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള (56-ക​മ​ല​ന്‍) യെ 2019 ​മെ​യ് 12ന് ​രാ​ത്രി 7.30ന് ​ ഉ​ണ്ണി​കൃ​ഷ്ണ​നും പി​താ​വ് ശ​ശി​ധ​ര​ൻ പി​ള്ള​യും ചേ​ർ​ന്ന് കു​ത്തി കൊ​ല​പ്പെ​ടുത്തിയത്.

വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ പു​ഷ്പ​യു​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്ക് പ​റ്റി. മരണപ്പെട്ട രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി ഏ​ഴോ​ളം ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ഉണ്ടായിരുന്നു. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ എ​ത്തി​യ ഭാ​ര്യ പു​ഷ്പ​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച​തി​ന് പ്ര​തി ര​ണ്ടു​വ​ർ​ഷം കൂ​ടി അ​ധി​കം ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

പി​ഴ​ത്തു​ക​യാ​യ ര​ണ്ടു ല​ക്ഷം രൂ​പ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ വി​ധ​വ പു​ഷ്പ​യ്ക്ക് ന​ൽ​കാ​നാ​ണ് വി​ധി. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ര​ണ്ടാം​പ്ര​തി ശ​ശി​ധ​ര​ൻ​പി​ള്ള​യെ വെ​റു​തെ വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *