Your Image Description Your Image Description

2024ലെ വാഹന വിപണിയിൽ വൻ നേട്ടം കൊയ്‌ത് കിയ മോട്ടോഴ്സിന്റെ രണ്ടാമത്തെ മോഡലായാണ് കോംപാക്ട് എസ്.യു.വി സോണറ്റ്.2020-ലാണ് സോണറ്റ് ഇന്ത്യയില്‍ അരങ്ങേറുന്നത്. വിപണിയിലെത്തി മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി 2024 ജനുവരിയില്‍ വാഹനത്തിന്റെ മുഖംമിനുക്കിയ മോഡലും കമ്പനി അവതരിപ്പിച്ചു. കോംപാക്ട് എസ്.യു.വി ശ്രേണിയിലെ ജനപ്രിയ മോഡലാകാനും കുറഞ്ഞനാളുകള്‍ കൊണ്ട് സോണറ്റിനായി. വിപണിയില്‍ അവതരിച്ചത് മുതല്‍ വന്‍ മുന്നേറ്റമാണ് സോണറ്റ് നടത്തിയത്.

സോണറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകളാണ് 2024ല്‍ വിറ്റഴിഞ്ഞത്. വാഹനത്തിന്റെ 10000 യൂണിറ്റുകളാണ് പ്രതിമാസം വില്‍പന നടത്തുന്നതെന്ന് കിയ അറിയിച്ചു. 22 വേരിയന്റുകളിലായാണ് സോണറ്റ് വിപണിയിലുള്ളത്. സണ്‍റൂഫ് ഉള്ള വേരിയന്റുകളാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം. 34 ശതമാനം ഉപഭോക്താക്കളും മുന്‍ഗണന നല്‍കുന്നത് ഓട്ടോമാറ്റിക് അല്ലെങ്കില്‍ ഇന്റലിജന്‍ഡ് മാനുവല്‍ (ഐഎംടി) ഓപ്ഷനുകള്‍ക്കാണ്.

1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനിലാണ് സോണറ്റ്. ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നിങ്ങനെ അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. 7 നിറങ്ങളിലുമാണ് കിയ സോണറ്റ് ലഭ്യമാകുന്നത്.

ആകര്‍ഷകമായ രൂപ ഭംഗിയും മികച്ച വിലയുമായി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്.യു.വികളില്‍ ഒന്നാണ് സോണറ്റ്. 7.99 ലക്ഷം മുതല്‍ 15.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 10 ഓട്ടോണമസ് ഫീച്ചറുകളുള്ള അഡാസ് പാക്ക് ഉള്‍പ്പെടെ 25 സുരക്ഷാ ഫീച്ചറുകളാണ് കിയ സോണറ്റിനുള്ളത്. ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്.യു.വി 3XO എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *