Your Image Description Your Image Description

കൊച്ചി : പുതുവർഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, നഗരത്തിലെ മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു.

ലോ​ക​ത്ത് ആ​ദ്യം പു​തു​വ​ര്‍​ഷ​മെ​ത്തി​യ​ത് പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലെ ചെ​റു ദ്വീ​പ് രാ​ജ്യ​മാ​യ കി​രി​ബാ​ത്തി ദ്വീ​പി​ലാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​കഴിഞ്ഞ് മൂ​ന്ന​ര​യ്ക്കാ​ണ് കി​രി​ബാ​ത്തി​യി​ല്‍ പു​തു​വ​ര്‍​ഷം പി​റ​ന്ന​ത്.വെ​ടി​ക്കെ​ട്ടി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു കി​രി​ബാ​ത്തി ദ്വീ​പു​കാ​ര്‍ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. കി​രി​ബാ​ത്തി​ക്ക് പി​ന്നാ​ലെ ന്യൂ​സി​ലാ​ന്‍​ഡ്, ടോ​കെ​ലൗ, ടോം​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തു​വ​ര്‍​ഷം പി​റ​ന്നു. ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30ന് ​പു​തു​വ​ര്‍​ഷം പി​റ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *