Your Image Description Your Image Description

പത്തനംതിട്ട: സുരക്ഷിത തീർത്ഥാടനം ഒരുക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് തീരുമാനം.

ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.

അതേസമയം ഇത്തവണ കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തന്നെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *