Your Image Description Your Image Description

മും​ബൈ: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ സി​ഗ​ര​റ്റ് വ​ലി​ച്ച മ​ല​യാ​ളി​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ബു​ദാ​ബി​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തിലാണ് സംഭവം നടന്നത്. ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഒ​റ്റ​പി​ലാ​ക്കൂ​ലി​ന് എ​തി​രെ​യാ​ണ് (26) കേ​സ്.

ശു​ചി​മു​റി​യി​ൽ നി​ന്ന് സി​ഗ​ര​റ്റി​ന്‍റെ മ​ണം വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ക്കു​ക​യും സി​ഗ​ര​റ്റ് കു​റ്റി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പു​ക വ​ലി​ച്ചെ​ന്ന് മു​ഹ​മ്മ​ദ് സ​മ്മ​തി​ച്ചു. എ​ന്നാ​ൽ വി​മാ​ന​ത്തി​ൽ സി​ഗ​ര​റ്റ് വ​ലി​ക്ക​രു​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ക്ക​റ്റി​ൽ നി​ന്ന് ആ​റ് സി​ഗ​ര​റ്റും ക​ണ്ടെ​ടു​ത്തു. വി​മാ​ന​മി​റ​ങ്ങി​യ​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് യു​വാ​വി​നെ കൈ​മാ​റി. ഇയാൾക്കെതിരെ കേ​സെ​ടു​ത്ത് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *