Your Image Description Your Image Description

ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയിൽ തീരുമാനം വൈകുന്നു. ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് ഡോക്ടർ മാർ നൽകിയ നിർദേശം. കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയിൽ പോകുകയാണ് കുടുംബം. അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.

കുഞ്ഞിന് നിലവിൽ നൽകുന്ന ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു.കഴിഞ്ഞ ദിവസം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉൾപ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകൾ വീണ്ടും നടത്തണം. എന്നാൽ, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *