Your Image Description Your Image Description

ചുങ്കപ്പാറ: പാതയോരത്ത് സ്‌ഥാപിച്ചട്രാൻസ്ഫോമറിനു സുരക്ഷാവേലി സ്ഥാപിക്കാത്തത് ആശങ്കയ്ക്ക് ഇടനൽകുന്നതായി പരാതി. പൊന്തൻപുഴ റോഡിൽ പള്ളിപ്പടിക്ക് സമീപം കൊടുംവളവിൽ പാതയോരത്താണ് ഇതിന്റെ സ്ഥാനം.

ഇടതടവില്ലാതെ ഭാരവാഹനങ്ങളുടെ സഞ്ചാരപഥമായ ഇവിടെ അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *