Your Image Description Your Image Description

ഏറെനേരം അനുഭവപ്പെട്ട സാങ്കേതിക തടസ്സത്തിന് ഒടുവിൽ തിരിച്ചുവന്ന് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയും സോറ സേവനങ്ങളും. ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്ജിപിടി സേവനങ്ങൾ അമേരിക്കയിലും മറ്റ് പ്രദേശങ്ങളിലും വ്യാഴാഴ്ച തടസ്സപ്പെട്ടിരുന്നു.

ഏകദേശം അഞ്ച് മണിക്കൂറോളമാണ് സേവനങ്ങളിൽ തടസ്സം നേരിട്ടത്.n“നിലവിൽ ചാറ്റ്‌ജിപിടി, എപിഐ, സോറ എന്നിവയിൽ ഉയർന്ന നിരക്കുകളിൽ പ്രശ്‌നം നേരിടുന്നുവെന്ന്,” ഓപ്പൺഎഐ അതിൻ്റെ ഔദ്യോഗിക സ്റ്റാറ്റസ് പേജിൽ പോസ്റ്റിലുടെയാണ് അറിയിച്ചത്. തൊട്ടുപിന്നാലെ, ഒരു “അപ്‌സ്ട്രീം പ്രൊവൈഡർ” മൂലമാണ് പ്രശ്‌നം ഉണ്ടായതെന്ന് തിരിച്ചറിഞ്ഞതായി ഓപ്പൺഎഐ സ്ഥാപനം വ്യക്തമാക്കി.

ചാറ്റ്‌ജിപിടി തകരാർ സംഭവിച്ച അതേ സമയം തന്നെ മൈക്രോസോഫ്റ്റ് അതിൻ്റെ ഡാറ്റാ സെൻ്ററുകളിലൊന്നിൽ പവർ പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിവിധ മൈക്രോസോഫ്റ്റ് സേവനങ്ങൾ,അസുർ,എകസ്‌ബോക്‌സ് ക്ലൗഡ് ഗെയിമിംഗ് എന്നിവയുടെ ആക്‌സസിനെയും പ്രവർത്തനത്തെയും ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *