Your Image Description Your Image Description

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ ട്രീ ലൈറ്റിംഗ് സെറിമണിയുമായി വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ഒ ബൈ താമര തിരുവനന്തപുരം. ഡിസംബര്‍ 20ന് നടന്ന ട്രീ ലൈറ്റിംഗ് സെറിമണി ഒ ബൈ താമരയുടെ 5ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കൂടിയായി. ഹോസ്പിറ്റാലിറ്റി മേഖലയില്‍ സമാനതകളില്ലാത്ത അനുഭവം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ട് വിജയകരമായ 5 വര്‍ഷം പിന്നിടുന്ന ഒ ബൈ താമരയുടെ ഈ ശ്രദ്ധേയമായ നേട്ടം ആഘോഷിക്കുവാന്‍ പ്രമുഖ ഇന്‍ഫ്ളുവന്‍സേഴ്സും മറ്റ് ശ്രദ്ധേയ വ്യക്തിത്വങ്ങളും ട്രീ ലൈറ്റിംഗ് സെറിമണിയുടെ ഭാഗമായി.

സൗകര്യപ്രദവും സുഖകരവുമായ താമസവും ഒപ്പം രുചികരമായ ഭക്ഷണവും ഉള്‍പ്പെടെ അവിസ്മരണീയമായ അനുഭവങ്ങള്‍ ഉറപ്പുനല്‍കിക്കൊണ്ട് 2019 മുതല്‍ നഗരത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ക്കെല്ലാം പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി ഒ ബൈ താമര തിരുവനന്തപുരം മാറിക്കഴിഞ്ഞു. വളരെ മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇടങ്ങളും, വ്യക്തിഗത സേവനങ്ങളും, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങളുമായി ഹോസ്പിറ്റാലിറ്റിയില്‍ പുതിയ മാനദണ്ഡങ്ങളാണ് ഒ ബൈ താമര സൃഷ്ടിച്ചിരിക്കുന്നത്.

ഒ ബൈ താമരയുടെ വിജയകരമായ 5 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ നിമിഷം, സന്തോഷത്തിനൊപ്പം ഏറെ അഭിമാനവും കൃതജ്ഞതയും നിറയുന്ന സമയമാണ്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച അതിഥികളുടേയും പൂര്‍ണ്ണ സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങളുടെ പരിശ്രമത്താല്‍ക്കൂടിയാണ് ഞങ്ങളുടെ യാത്ര സഫലമായിത്തീര്‍ത്തിരിക്കുന്നത്. സമാനതകളില്ലാത്ത ഹോസ്പിറ്റാലിറ്റി അനുഭവം കൂടുതല്‍ മികവുറ്റ രീതിയില്‍ വാഗ്ദാനം ചെയ്യുവാന്‍ ഇത് ഞങ്ങള്‍ക്ക് നിരന്തര പ്രോത്സാഹനം നല്‍കുന്നു.

‘ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഗുണമേന്മയുള്ളതും സുസ്ഥിരവുമായ അതിഥ്യം ഉറപ്പുനല്‍കുന്നതില്‍ ഞങ്ങള്‍ പ്രതജ്ഞാബദ്ധരാണ്. പ്രതീക്ഷയോടെയാണ് വരും വര്‍ഷങ്ങളേയും ഞങ്ങള്‍ നോക്കിക്കാണുന്നത്. രുചികരമായ വിഭവങ്ങള്‍ അണിനിരത്തുന്ന ഒ കഫെയും മനോഹരമായ കാഴ്ചകള്‍ കണ്ട് മെഡിറ്ററേനിയന്‍ മെനു ഉള്‍പ്പെടെയുള്ള രുചികള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന പുതിയ റൂഫ് ടോപ് റെസ്റ്റോറന്റായ ടേക്ക് ഓഫ് എന്നിങ്ങനെ ഏറ്റവും മികച്ചത് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്’- ഒ ബൈ താമര തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഷിനോജ് ജോസഫ് പറഞ്ഞു.

ക്രിസ്തുമസ് ട്രീയുടെ ലൈറ്റിംഗിന് ശേഷം ഹോട്ടലിലെ ക്വയറിന്റെ പ്രകടനവും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *