Your Image Description Your Image Description

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനായി മലയാളികൾ അക്ഷമയോടെയാണ് കാത്തിരുന്നത്. സംവിധാനത്തിനൊപ്പം മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം 3 ഡിയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയുമാണ്. സിനിമാ മേഖലയില്‍ നിന്നുള്ള പലരും ചിത്രം കണ്ട് പ്രശംസയുമായി രം​ഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിലയിരുത്തല്‍ ശ്രദ്ധ നേടുകയാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ബറോസ് എന്ന് ലിജോ പറയുന്നു.

മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു സിനിമ എക്സ്പീരിയന്‍സ് തരുന്നുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും അതിന്‍റെ സാങ്കേതിക മേഖലകളൊക്കെ ഗംഭീരമായി ചെയ്തിട്ടുണ്ട്. 3 ഡി അനുഭവം വളരെ വളരെ അടുത്തുനില്‍ക്കുന്ന, സ്വാധീനമുണ്ടാക്കുന്ന തരത്തില്‍ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നു ഫാന്‍റസി എലമെന്‍റ് ഉള്ള ഒരു ബ്രോഡ്‍വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം തരുന്നുണ്ട് ചിത്രം. അത് മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്”, ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *