Your Image Description Your Image Description

മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോടെ പ്രദർശനത്തിനെത്തിയ മാർക്കോ വിജയകരമായി മുന്നേറുകയാണ്. ഇപ്പോളിതാ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്ഷന്‍ ചിത്രങ്ങളിലൊന്നായ കില്ലിന്‍റെ (ഹിന്ദി) ലൈഫ് ടൈം കളക്ഷനായ 47 കോടി വെറും അഞ്ച് ദിവസം കൊണ്ട് മറികടന്നിരിക്കുകയാണ് മാര്‍ക്കോ.

മലയാളത്തിനൊപ്പം ഉത്തരേന്ത്യയില്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പ്രദര്‍ശനം ആരംഭിച്ചിരുന്നു. തെലുങ്ക് പതിപ്പ് ജനുവരി 1 നും തിയറ്ററുകളിലെത്തുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ക്കൂടി സ്വീകാര്യത നേടുന്നപക്ഷം വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *