Your Image Description Your Image Description

കോഴിക്കോട്: സമസ്ത- ലീഗ് മുശാവറ യോഗത്തിലെ പൊട്ടിത്തെറിയുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ രൂക്ഷ പ്രതികരണവുമായി അധ്യക്ഷൻ മുഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. പണ്ഡിതന്മാർ യാതൊരു തരത്തിലുള്ള കുത്തിത്തിരിപ്പിനും സാഹചര്യമുണ്ടാക്കരുതെന്ന് ജി​ഫ്രി ത​ങ്ങ​ൾ വ്യക്തമാക്കി. പണ്ഡിതന്മാർക്കിടയിലെ അഭിപ്രായ ഭിന്നതകളെയും പ്രശ്നങ്ങളെയും കുറിച്ചും ജിഫ്രി തങ്ങൾ പരാമർശിച്ചു. മലപ്പുറം വെളിമുക്കിൽ സനാഇയ്യ ബിരുദദാന സമ്മേളനത്തിലാണ് തങ്ങളുടെ പ്രതികരണം.

തങ്ങളുടെ വാക്കുകൾ
“പണ്ഡിതന്മാർ നാവ് ശ്രദ്ധിക്കണം. നാവ് കൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയരുത്. ശരീഅത്ത് കൊണ്ട് നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പാടില്ല. അത്തരത്തിലുള്ള പണ്ഡിതന്മാരാണ് യഥാർത്ഥ പണ്ഡിതന്മാർ. തഖ്വയിൽ അധിഷ്ടിതമായ സ്വഭാവമാണ് ഒരു പണ്ഡിതന് വേണ്ടത്. അതുകൊണ്ടാണ് ആത്മീയതയിൽ അധിഷ്ടിതമാകണം വിദ്യാഭ്യാസം എന്ന് സമസ്ത പറയാൻ കാരണം. ആത്മീയതയില്ലാത്ത ഒരു വിദ്യാഭ്യാസം ഇവിടെ ഉണ്ടായാൽ വിവരമില്ലെന്ന് പറയാൻ സാധിക്കില്ല. എന്നാൽ, ശരീഅത്തിൽ പറയുന്ന പണ്ഡിതനാണെന്ന് പറയാനാവില്ല. ഒരു പണ്ഡിതന് ദർസ് നടത്താനും ഖുർആനും ഹദീസും വ്യാഖ്യാനിക്കാനും അറിയാമെങ്കിലും മുഹമ്മദ് നബിയിലേക്ക് എത്തിപ്പെടുന്ന വിശ്വാസത്തിന്‍റെ ആളാണെന്ന് പറയാൻ സാധിക്കില്ല.

സമസ്തയോടുള്ള സ്നേഹവും ആദരവുമാണ് അതിനെ പിൻപറ്റാവുന്ന സംഘടനയാക്കിയത്. സംഘടനയുടെ വളർച്ചയിലും ഉയർച്ചയിലും അതിനെ എതിർക്കുന്നവരുണ്ടാകും. സമസ്തയെ നശിപ്പിക്കാനോ ഭിന്നിപ്പിക്കാനോ ആരും ശ്രമിക്കരുതെന്നാണ് ബിരുദം നേടുന്ന പണ്ഡിതന്മാരോടും പണ്ഡിതകളോടും പറയാനുള്ളത്” – ജിഫ്രി തങ്ങൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *