Your Image Description Your Image Description

പാ​ലോ​ട് : പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ന​ന്ദി​യോ​ട് ആ​ന​ക്കു​ഴി ദു​ർ​ഗ ഫ​യ​ർ വ​ർ​ക്ക് ഉ​ട​മ കു​ഞ്ഞു​മോ​ന്‍റെ പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് അപകടം ഉണ്ടായത്. ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ കെ​ട്ടി​ടം ത​ക​രു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് നിഗമനം. അ​പ​ക​ട​ത്തി​ൽ സ​മീ​പ​ത്തെ വീ​ടി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ട്. അപകടത്തിൽ പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *