Your Image Description Your Image Description

മുംബൈ: സോഷ്യൽ മീഡിയയിൽ വൈറലായി മുഹമ്മദ് ഷമിയുടെയും സാനിയയുടെയും വെക്കേഷൻ ചിത്രങ്ങൾ.ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിരിക്കുന്നത്.

എന്നാല്‍ ഷമിയും സാനിയയും ഒരുമിച്ചുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. എഐ യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരില്‍ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ സാനിയ മിര്‍സ ഒരു സ്വകാര്യ പരിപാടിക്ക് വേണ്ടി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.

അബുദബിയില്‍ ലോക ടെന്നിസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയയുള്ളത്. മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടി കളിക്കുന്നു. മുഹമ്മദ് ഷമിയും സാനിയയും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഹമ്മദ് ഷമി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ഇതുപോലുള്ള തമാശകള്‍ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളില്‍നിന്ന് അഭ്യൂഹങ്ങള്‍ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *