Your Image Description Your Image Description

ഇന്ത്യൻ ടീമിന്റെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തോൽവി പുനഃപരിശോധിക്കാനൊരുങ്ങി ബി.സി.സി.ഐ.’ബി.സി.സി.ഐ ഒരു അവലോകന യോഗം ചേരുന്നുണ്ട്. എന്നാൽ പുറത്താക്കലൊന്നുമുണ്ടാകില്ല. ബാറ്റർമാരുടെ മോശം പ്രകടനത്തിന് കോച്ചിനെ കുറ്റം പറയാനും പുറത്താക്കാനും സാധിക്കില്ല. ഗൗതം ഗംഭീർ കോച്ചായി തന്നെ തുടരും. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിയാണ് നിലവിലെ പ്രധാന ലക്ഷ്യം,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് ഒമ്പത് ഇന്നിങ്സിൽ നിന്നും ഒരു സെഞ്ച്വറി ഉൾപ്പടെ 190 റൺസ് നേടിയപ്പോൾ രോഹിത് ശർമ അഞ്ച് ഇന്നിങ്സിൽ നിന്നും വെറും 31 റൺസ് മാത്രമാണ് നേടിയത്. അഞ്ച് മത്സര പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. മോശം പ്രകടനമാണെങ്കിലും ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന പരമ്പരയിൽ രോഹിത്തും വിരാടും ഇന്ത്യക്ക് വേണ്ടി കളിച്ചേക്കുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *