Your Image Description Your Image Description

തിരുവനന്തപുരം: ഇന്നുവരെ കസേര പിടിച്ചിടാന്‍ പോലും ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. ഇന്ന് ഈ വേദിയില്‍ വന്ന് നില്‍ക്കുന്നത് വളരെയധികം അഭിമാനത്തോടെയാണ്. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ഇന്ന് എന്റെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി. ആ സന്തോഷത്തില്‍ പറയുകയാണ്. ഈ കലോത്സവത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം. ആ കലയാല്‍ ലോകം മുഴുവന്‍ നിങ്ങള്‍ അറിയപ്പെടണമെന്നും ഞാന്‍ ആശംസിക്കുകയാണ്. ഒരുപാട് സന്തോഷമുണ്ട് ഈ വേദിയില്‍ വന്ന് നില്‍ക്കാന്‍ കഴിഞ്ഞതില്‍. ഇത്രയും ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കും നന്ദിയുണ്ട്. ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ ഉത്സവമാണ് നടന്നത്.

നാളെ രേഖാചിത്രം എന്ന സിനിമ റിലീസ് ചെയ്യുന്നുണ്ട്. അത് കാണാന്‍ നിങ്ങളെ എല്ലാവരെയും തിയറ്ററിലേക്ക് ക്ഷണക്കുകയാണ്.
ഇന്ന് വിജയികളായ തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ ടീമിന് രേഖാചിത്രം എന്ന സിനിമ സൗജന്യമായി കാണാനാകുമെന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. ഒപ്പം ഒരു സിനിമയുടെ ഭാഗമാകുന്നവരെ നിങ്ങളെ ഞാന്‍ കാത്തിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *