Your Image Description Your Image Description

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ണ്ഡ​ല​പൂ​ജ​യു​ടെ ഭാ​ഗ​മാ​യ ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തി.

ഭ​ക്ത​രെ പ​മ്പ​യി​ല്‍ ​നി​ന്നു ക​ട​ത്തി​വി​ടു​ന്ന​തി​ലാണ് ക്ര​മീ​ക​ര​ണ​ങ്ങൾ ഒരുക്കിയിരിക്കുന്നത്. ആ​റ​ന്മു​ള​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ 22നു ​പു​റ​പ്പെ​ട്ട ത​ങ്ക​അ​ങ്കി ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് പ​മ്പ​യി​ലെ​ത്തു​ന്ന​ത്.

രാ​വി​ലെ 11നു​ശേ​ഷം തീ​ര്‍​ഥാ​ട​ക​രെ പ​മ്പ​യി​ല്‍​നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കു ക​ട​ത്തി​വി​ടി​ല്ല. ഉ​ച്ച​യ്ക്കു 1.30ന് ​പ​മ്പ​യി​ല്‍ എ​ത്തി വി​ശ്ര​മി​ക്കു​ന്ന ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ സ​ന്നി​ധാ​ന​ത്തേ​ക്കു തി​രി​ക്കും. ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ശ​രം​കു​ത്തി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​ത​രെ പ​മ്പ​യി​ല്‍​നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക.

ഇ​ന്ന് ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം ന​ട​അ​ട​ച്ചാ​ല്‍ അ​ഞ്ചി​നേ തു​റ​ക്കൂ. അ​ഞ്ചു​മ​ണി​ക്കു ന​ട​തു​റ​ന്നാ​ലും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷ​മേ ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​നം സാ​ധ്യ​മാ​കൂ.

Leave a Reply

Your email address will not be published. Required fields are marked *