Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വ​​​ധ​​​ശി​​​ക്ഷ കാ​​​ത്തു​​​ക​​​ഴി​​​യു​​​ന്ന 40ൽ 37 ​​​പേ​​​ർ​​​ക്കും പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ശിക്ഷായിളവ് പ്രഖ്യാപിച്ചു. ഇ​​​വ​​​രു​​​ടെ ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​യി കു​​​റ​​​ച്ചു.സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ​​​യാ​​​ണ് ബൈ​​​ഡ​​​ന്‍റെ ന​​​ട​​​പ​​​ടി.

2013ൽ ​​​മൂ​​​ന്നു പേ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ബോ​​​സ്റ്റ​​​ൺ മാ​​​ര​​​ത്ത​​​ൺ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് പ്ര​​​തി ജൊ​​​ഖാ​​​ർ സ​​​ർ​​​നേ​​​വ്, 2015ൽ ​​​സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ഒ​​​ന്പ​​​ത് ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ധി​​​ല​​​ൻ റൂ​​​ഫ്, 2018ൽ 11 ​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട പി​​​റ്റ്സ്ബ​​​ർ​​​ഗ് സി​​​ന​​​ഗോ​​​ഗ് ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് പ്ര​​​തി റോ​​​ബ​​​ർ​​​ട്ട് ബൗ​​​വേ​​​ഴ്സ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ശി​​​ക്ഷാ​​​യി​​​ള​​​വ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.ഇ​​​ള​​​വ് ന​​​ല്കി​​​യ ത​​​ട​​​വു​​​കാ​​​രോ​​​ടു സ​​​ഹ​​​താ​​​പമില്ലെ​​​ന്ന് ബൈ​​​ഡ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Leave a Reply

Your email address will not be published. Required fields are marked *