Your Image Description Your Image Description

ന്യൂഡൽഹി: വ്യാജ ഐഎഎസ് കേസിലെ പ്രതിയായ മുൻ ട്രെയിനി ഓഫീസർ പൂജ ഖേദ്കറിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി. ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ വാർത്തകളിൽ ഇടം നേടിയ പൂജ യുപിഎസ്‌സി പരീക്ഷയിൽ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെക്കുറിച്ച് കള്ളം പറയുകയും പേരും കുടുംബപ്പേരും മാറ്റുകയും വ്യാജ ഒബിസി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഐഎഎസ് നേടുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾ കത്തിയതോടെ പൂജയുടെ ഐഎഎസ് റദ്ദാക്കുകയായിരുന്നു.

ഈ കേസിൽ വാദം കേൾക്കവേ ‘പ്രതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രഥമദൃഷ്ട്യാ അധികാരികളെ കബളിപ്പിക്കലാണെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ പൂജ ഖേദ്കർ ഈ നിയമനത്തിന് യോഗ്യയല്ല എന്നും കോടതി നിരീക്ഷിച്ചു.

വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമുൾപ്പെടെയാണ് പൂജക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അതേസമയം കോടതി പറഞ്ഞത് ഒരു ഐഎഎസ് ട്രെയിനി ഓഫീസർ എന്ന നിലയിൽ പ്രതിയുടെ പ്രവർത്തി “ഒരു വ്യക്തിയോട് കുറ്റം ചെയ്തതിനേക്കാൾ അപ്പുറം രാഷ്ട്രത്തോട് മുഴുവൻ ചെയ്ത വഞ്ചനയുടെ മികച്ച ഉദാഹരണമാണ്” എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *