Your Image Description Your Image Description

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌ മെഡൽ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്. 12-അംഗങ്ങളടങ്ങിയ സെലക്ഷൻ കമ്മിറ്റി അവാർഡിനായി ശുപാർശ ചെയ്ത പട്ടികയിൽ മനു ഭാക്കർ ഇടംപിടിച്ചില്ല.

റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷൻ കമ്മിറ്റി. അതേ സമയം ഇന്ത്യയുടെ ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറും ഇടംപിടിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലമെഡൽ നേടുന്നത് ഹർമൻപ്രീത് സിങ്ങിന്റെ നായകത്വത്തിലായിരുന്നു. പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. പാരീസ് ഒളിമ്പിക്‌സിൽ ഇരട്ടമെഡൽ നേടിയ മനു ഭാക്കർ അവാർഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് മനു ഭാക്കറിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ശുപാർശയിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *