Your Image Description Your Image Description

കോഴിക്കോട്: നിർത്തിയിട്ട വാഹനത്തിൽ രണ്ട് പേർ മരിച്ച നിലയിൽ. വടകര കരിമ്പനപ്പാലത്ത് രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങളാണ് കാരവനിൽ കണ്ടെത്തിയത്. ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

രണ്ടു പേരേയും തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ചു മടങ്ങിയ പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച്ച റോഡരികിൽ വാഹനം നിർത്തിയ ശേഷമാണ് മരണം സംഭവച്ചതെന്നും എസിയിൽ നിന്നുള്ള വാതകചോർച്ചയാകാം മരണ കാരണമെന്നുമാണ് സൂചന. വാഹനം ഏറെ നേരമായി റോഡിൽ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *