Your Image Description Your Image Description

ന്യൂയോർക്ക്: സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സ്റ്റാർബക്സ് ജീവനക്കാർ. ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ പണിമുടക്ക് ശനിയാഴ്ച മുതലാണ് ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ് എന്നിവിടങ്ങളിലേക്ക് വ്യപിച്ചത്.

വേതന വർധന ഉൾപ്പടെ ഉന്നയിച്ചാണ് സമരം. സ്റ്റാർബക്സും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്. ഏപ്രിലിൽ തുടങ്ങിയ ചർച്ചകളിൽ വേതന വർധന, ജോലിസമയം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. കമ്പനി അടുത്തിടെ എട്ട് തവണ ചർച്ച നടത്തിയിരുന്നു. 30 ആവശ്യങ്ങളിൽ സമവായമായെങ്കിലും വേതന വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുവരെ തീരുമാനമായില്ല.

അമേരിക്കയിൽ മാത്രം 11,000-ത്തിലധികം ഔട്ട്‌ലെറ്റുകളിലായി ഏകദേശം രണ്ട് ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൊളംബസ്, ഡെൻവർ, പിറ്റ്‌സ്‌ബർഗ് എന്നീ നഗരങ്ങളിലേക്ക് കൂടി സമരം വ്യാപിക്കുന്നതോടെ ക്രിസ്‌മസ് – പുതുവർഷ സീസണിലെ വരുമാനത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *