Your Image Description Your Image Description

തൃശൂർ: എഡിജിപി സമർപ്പിച്ച പൂരം കലക്കൽ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. തൃശൂർ പൂരം കലക്കിയവർ തന്നെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒട്ടും സ്വീകാര്യമല്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേർത്തു.വർഷങ്ങളായി പൂരം നടത്തുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. അവരെ പാഠം പഠിപ്പിക്കാന്‍ അജിത് കുമാർ വളര്‍ന്നിട്ടില്ലെന്നും കള്ളനെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം അന്വേഷണച്ചുമതല ഏല്‍പ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിമര്‍ശിക്കുന്നതിന് ഒരു രീതിയുണ്ട്. അത് മറികടന്ന് വ്യക്തിഹത്യയിലേക്ക് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നായിരുന്നു എഡിജിപി എം.ആ‍ർ അജിത് കുമാറിൻ്റെ റിപ്പോർ‌ട്ടിലുള്ളത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം പരാമർശിച്ചു കൊണ്ടാണ് റിപ്പോ‍ർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോ‍‌ർട്ടിലുണ്ട്. എന്നാൽ ആ‍ർക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *