Your Image Description Your Image Description

കൊടകര: മറ്റത്തൂർ നൂലുവള്ളിയിൽ യുവതി ഓട്ടോയിടിച്ചു മരിച്ച സംഭവത്തിൽ 7 മാസത്തിനു ശേഷവും വാഹനമോ പ്രതികളെയോ കണ്ടെത്താനായില്ല. കഴിഞ്ഞദിവസമാണ് അനുജ മരിച്ചത്. മേയ് 14 ന് ആയിരുന്നു അപകടം. സംഭവത്തിൽ അനുവിനും മകനും പരുക്കേറ്റിരുന്നു. സംഭവം നടന്നയുടൻ സിഐക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്നു മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് ഡിവൈഎസ്‌പി അന്വേഷണം ഏറ്റെടുത്തു.

സെക്രട്ടേറിയറ്റിൽ ജോലിക്കാരനായ അനുവും കുടുംബവും വിവാഹാവശ്യത്തിനായാണ് ഇവിടെയെത്തിയത്. രാത്രി നടന്നുപോയിരുന്ന ഇവരെ കുഴിക്കാണിയിൽ വച്ചാണ് ഓട്ടോ ഇടിച്ചതെന്ന് അനു പറഞ്ഞു. പിന്നിൽ നടന്നിരുന്ന അനുജയെയും മകൻ അർജുൻ കൃഷ്ണയെയും ഇടിച്ചശേഷമാണ് അനുവിനെ ഇടിച്ചത്.അപകടശേഷം രണ്ടുപേരും അബോധാവസ്‌ഥയിലായിരുന്നു. അധികം പരുക്കേൽക്കാതിരുന്ന അർജുനാണ് ഫോൺ ചെയ്ത് ബന്ധുക്കളെ വിവരമറിയിച്ചത്. അപകട സമയത്ത് അനുവിന്റെ പോക്കറ്റിലുണ്ടായിരുന്ന 14,500 രൂപയും അമ്മയുടെ എടിഎം കാർഡും നഷ്ടപ്പെട്ടു. അനുവിൻ്റെ എടിഎം കാർഡ് 2 മാസം കഴിഞ്ഞ് കൊടകരയിലെ ക്ഷേത്രഭണ്ഡാരത്തിനു സമീപത്തുനിന്ന് ലഭിച്ചു.അപകടം കരുതിക്കൂട്ടിയുള്ളതാണോയെന്ന് സംശയിക്കുന്നതായും അനു പറയുന്നു. 7 മാസത്തെ ചികിത്സക്കായി 28 ലക്ഷം രൂപ ചെലവായി. ആശുപത്രിച്ചെലവിനായി കാറും ബൈക്കും വിറ്റു. വയോധികരായ അച്ഛനും അമ്മയുമുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റിൽ കെഎസ്എഫ്‌ഇ ലാസ്‌റ്റ് ഗ്രേഡിൽ അനുജയ്ക്ക് കഴിഞ്ഞ ദിവസം അഡ്വൈസ് മെമ്മോ വന്നുവെന്ന് അനു സങ്കടത്തോടെ പറയുന്നു. അപകടത്തിന്റെ ഞെട്ടലിൽനിന്ന് അർജുൻ ഇനിയും മോചിതനായിട്ടില്ല. ദിവസങ്ങൾക്ക് മുൻപാണ് അനുജയുടെ അമ്മ മരിച്ചതും കുടുംബത്തിന് ഇരട്ടി ദുഃഖമായി.

Leave a Reply

Your email address will not be published. Required fields are marked *