Your Image Description Your Image Description

ഏറ്റവും പുതിയ സുരാജ്‌ ചിത്രം എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിലെ സൈക്കോ എന്ന ഗാനം റിലീസ് ചെയ്തു. അങ്കിത് മേനോൻ ഈണമിട്ട ഗാനം ആലപിചിരിക്കുന്നത് മെൽവിൻ ആണ്. സുരാജ് വെഞ്ഞാറമൂടിന്റെ ​ ​ഗംഭീര ഡാൻസും ഗാനരം​ഗത്ത് കാണാം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് നരഭോജി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആയിരുന്നു എക്സ്ട്രാ ഡീസന്റ് റിലീസ് ചെയ്തത്. ആക്ഷൻ പടങ്ങൾക്കൊപ്പം തിയേറ്ററുകളിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്‌ ഇപ്പോൾ. ഡാർക്ക്‌ ഹ്യൂമർ ജോണറിലുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിർമ്മാണം. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *